കഴിഞ്ഞ 45 വര്‍ഷങ്ങളായി എളവള്ളിയുടെ കലാ- കായിക-സാംസ്‌ക്കാരികരംഗത്ത് നിറസാന്നിധ്യമായി പ്രവര്‍ത്തിച്ചു വരുന്ന എളവള്ളിയൂത്ത് ചേംബര്‍ ആരംഭിക്കുന്ന പാലിയേറ്റീവ് കെയര്‍ സെന്ററിന്റെ ഉദ്ഘാടനവും, അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌സെഡിക്കല്‍ സയന്‍സിന്റെയും ഇസാഫ് ഫൗണ്ടേഷന്റെയും സഹകരണത്തോടെ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു.
മുരളിപെരുനെല്ലി എം.എല്‍.എ. ഉദ്ഘാടനം നിര്‍വഹിച്ചു. ക്ലബ് പ്രസിഡണ്ട് ടി.എന്‍. ലെനിന്‍ അധ്യക്ഷനായി. സെക്രട്ടറി സര്‍ഫാസ് മുഹമ്മദ്, ട്രഷറര്‍ അഭിജിത്, പാലിയേറ്റീവ് കോഡിനേറ്റര്‍ കെ.പി. ശ്രീജിത്, അമല ക്യാമ്പ് കോഡിനേറ്റര്‍ ജീജോ ജോസ് എന്നിവര്‍ സംസാരിച്ചു. എളവള്ളി പഞ്ചായത്ത് കേന്ദ്രികരിച്ചാണ് പാലിയേറ്റിവ് കെയര്‍ പ്രവര്‍ത്തിക്കുക. 7 ചികില്‍സാ വിഭാഗങ്ങളില്‍ നിന്നുള്ള പ്രഗത്ഭരായ ഡോക്ടര്‍മാരുടെ മേല്‍ നോട്ടത്തില്‍ എളവള്ളി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍വെച്ച് നടന്ന മെഗാ മെഡിക്കല്‍ ക്യാമ്പില്‍ 422 പേര്‍ പങ്കെടുത്തു.