41-ാമത് പുലിക്കോട്ടില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു. അരിയന്നൂരുള്ള പി.ഡി.സൈമന്റെ വസതിയില്‍ ചേര്‍ന്ന കുടുംബസംഗമം മറ്റം സെന്റ് തോമസ് ഫൊറോന പള്ളി വികാരി ഫാ.ഫ്രാന്‍സിസ് ആളൂര്‍ ഉദ്ഘാടനം ചെയ്തു. പുലിക്കോട്ടില്‍ ക്ഷേമ സമിതി ചെയര്‍മാന്‍ പി.ടി. ജോസ് അധ്യക്ഷനായി. പി.എ.ജോസ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കുനംമൂച്ചി സെന്റ് ഫ്രാന്‍സിസ് സേവ്യഴേസ് പള്ളി വികാരി
ഫാ.ജെയ്‌സണ്‍ മാറോക്കി അനുഗ്രഹ പ്രഭാഷണവും, കണ്ടാണശ്ശേരി സെന്റി ജോസഫ് പള്ളി വികാരി ഫാ. ഫെബിന്‍ കൂത്തൂര്‍ മുഖ്യപ്രഭാഷണവും നിര്‍വ്വഹിച്ചു.
സിസ്റ്റര്‍ കൃപ അവാര്‍ഡ് വിതരണം നടത്തി. ജെയ്‌സണ്‍ ചാക്കൊ, പി.ഡി.സൈമണ്‍, പി.എല്‍. ജിംപോള്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ അരങ്ങേറി. വൃക്കരോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പന്നിശ്ശേരി സ്വദേശിയായ യുവാവിന് ചടങ്ങില്‍ ചികിത്സ ധനസഹായം കൈമാറി.