‘കവിയും കവിതയും’ കാവ്യസല്ലാപം സംഘടിപ്പിച്ചു

മധുമൊഴിയായി കവിത പെയ്തിറങ്ങി. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ കള്‍ച്ചറല്‍ ആന്‍ഡ് ലിറ്റററി ക്ലബ്ബിന്റെ നേതൃത്വത്തില്‍ മലയാളത്തിന്റെ പ്രിയ കവി പ്രൊഫസര്‍ വി. മധുസൂദനന്‍ നായര്‍ പങ്കെടുത്ത കവിയും കവിതയും എന്ന പേരില്‍ കാവ്യസല്ലാപം സംഘടിപ്പിച്ചു. മലയാളികള്‍ക്ക് ചിരപരിചിതമായ നാറണത്തുഭ്രാന്തന്‍ എന്ന കവിത, പിറവിയെടുത്ത് നാല് പതിറ്റാണ്ട് പിന്നിടുന്ന ഘട്ടത്തില്‍ കവിയോടുള്ള ആദരസൂചകമായാണ് പ്രൊഫസര്‍ വി. മധുസൂദനന്‍ നായരെ പങ്കെടുപ്പിച്ച് കാവ്യസല്ലാപം സംഘടിപ്പിച്ചത്.

കോളേജ് മിനി ഓഡിറ്റോറിയത്തില്‍ നടന്ന കാവ്യസല്ലാപത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. പി എസ് ബിജോയ അധ്യക്ഷനായി. കവി മധുസൂദനന്‍ നായര്‍, പ്രിന്‍സിപ്പല്‍ പി.എസ്. ബിജോയ് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു. തുടര്‍ന്ന് കാവ്യസല്ലാപത്തിന് തുടക്കമായി. ഐ. ക്യു. എ. സി. കോര്‍ഡിനേറ്റര്‍ കള്‍ച്ചറല്‍ ആന്‍ഡ് ലിറ്റററി ക്ലബ് കോര്‍ഡിനേറ്റര്‍ ഡോ.ബിജു ബാലകൃഷ്ണന്‍, കോളേജ് യൂണിയന്‍ ചെയര്‍മാന്‍, ടി.എസ്. മുഹമ്മദ് മിസ്ബ, ജനറല്‍ സെക്രട്ടറി എം.ആര്‍. ജ്യോതിഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

 

 

ADVERTISEMENT