ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആന വിരണ്ടോടി. രാത്രി വിളക്ക് എഴുന്നള്ളിപ്പിന്റ അവസാന പ്രദിക്ഷണത്തില്‍ കൊടി മരത്തിന് സമീപം വെച്ചാണ് കൃഷ്ണ എന്ന കൊമ്പന്‍ അനുസരണക്കേട് കാണിച്ചത്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നതിനു മുമ്പു തന്നെ പാപ്പാന്മാര്‍ കൊമ്പനെ വരുതിയിലാക്കി. തുടര്‍ന്ന് 11മണിയോടെ പടിഞ്ഞാറെ ഗോപുര വാതില്‍ വഴി പുറത്തേക്ക് എത്തിച്ച് കിഴക്കേ നടയിലെ പൂതേരി പറമ്പില്‍ തളച്ചു.



