ബോധവത്കരണ യോഗം നടത്തി

ആളൂര്‍ അഹ്മദിയ്യാ മിഷന്‍ ഹൗസില്‍ ബോധവത്കരണ യോഗം നടത്തി. മനുഷ്യന്റെ ആത്മിയവും ഭൗതീകവുമായ ഉന്നമനത്തിന് ആവശ്യമായ ഘടകങ്ങള്‍ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചത്. മൗലവി ഗുലാം അഹ്മദ്, ഖലീലുള്ളാഹ് എന്നിവര്‍ വിഷയം അവതരിപ്പിച്ച് സംസാരിച്ചു. പി എം അബ്ബാസ് അധ്യക്ഷനായി. റുസ്തം അഹ്മദി ഖുര്‍ആന്‍ പാരായണവും, അയാന്‍ അഹ്മദ് പദ്യവും ആലപിച്ചു.

ADVERTISEMENT