കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് ചൂണ്ടല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരിച്ചുവന്ന പ്രവാസികളോടുള്ള സര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെ എന്ന തലക്കെട്ടില്‍ പ്രതിഷേധ സമര സംഗമം നടത്തി. ചൂണ്ടല്‍ വില്ലേജ് ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധ പരിപാടി പ്രവാസി കോണ്‍ഗ്രസ് തൃശൂര്‍ ജില്ലാ പ്രസിഡന്റ് ബിജു അമ്പഴക്കാടണ്‍ ഉദ്ഘാടനം ചെയ്തു. ചൂണ്ടല്‍ മണ്ഡലം പ്രസിഡന്റ് മുത്തുണ്ണി ഹാജിയുടെ അധ്യക്ഷതയില്‍ ജില്ലാ സെക്രട്ടറി ജബീര്‍ നാലകത്ത് മുഖ്യ പ്രഭാഷണം നടത്തി. ഇന്‍കാസ് മണലൂര്‍ നിയോജകമണ്ഡലം കോഡിനേറ്റര്‍ ഇബ്രാഹിം പാറപ്പുറം, പ്രവാസി കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ എം സലാഹുദ്ദീന്‍, എന്‍ ബി ജമാല്‍, ബോക് പ്രസിഡന്റ് കാദര്‍ മോന്‍, സി എസ് അലി തുടങ്ങിയവര്‍ സംസാരിച്ചു.



