അറിയിപ്പ് – കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്‌ളിഷ്‌മെന്റ്‌സ് ആക്റ്റ്
പ്രകാരം ചാവക്കാട് അസിസ്റ്റന്റ് ലേബര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ കടകളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും രജിസ്‌ട്രേഷന്‍ 2025 വര്‍ഷത്തേക്ക് പുതുക്കണമെന്ന് ചാവക്കാട് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ വി.കെ. റഫീക്ക് അറിയിച്ചു. ചാവക്കാട് താലൂക്ക് പരിധിയില്‍ ലേബര്‍ രജിസ്‌ട്രേഷന്‍ എടുക്കാതെ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ ഉള്ളതും ഇല്ലാത്തതുമായ എല്ലാ കടകളും വാണിജ്യ സ്ഥാപനങ്ങളും ചാവക്കാട് അസിസ്റ്റന്റ് ലേബര്‍ ഓഫീസില്‍ രജിസ്‌ട്രേഷന്‍ എടുക്കേണ്ടതും എല്ലാ വര്‍ഷവും നവംബര്‍ മാസത്തില്‍ പുതുക്കേണ്ടതുമാണ്. രജിസ്‌ട്രേഷന്‍ ചെയ്യാതിരിക്കുകയോ യഥാസമയം പുതുക്കാതിരിക്കുകയോ ചെയ്താല്‍ 5000 രൂപ വരെ പിഴ ശിക്ഷ ലഭിക്കാവുന്നതും തുടര്‍ന്നും ഇത് പാലിക്കാതിരുന്നാല്‍ പ്രതിദിനം 250 രൂപ വീതം ഫൈന്‍ ഈടാക്കുന്നതിനും നിയമത്തില്‍ വ്യവസ്ഥയുണ്ടെന്ന് അസിസ്റ്റന്റ്‌റ് ലേബര്‍ ഓഫീസര്‍ റഫീഖ് വി. കെ അറിയിച്ചു.
 
                 
		
 
    
   
    