26.3 C
Kunnamkulam
Sunday, September 13, 2026
Home CCTV Desk മുണ്ടത്തിക്കോട് എന്‍എസ്എസ് കരയോഗത്തിന്റെ കുടുംബ സംഗമം ആഘോഷിച്ചു

മുണ്ടത്തിക്കോട് എന്‍എസ്എസ് കരയോഗത്തിന്റെ കുടുംബ സംഗമം ആഘോഷിച്ചു

47

മുണ്ടത്തിക്കോട് എന്‍എസ്എസ് കരയോഗത്തിന്റെ കുടുംബ സംഗമം ആഘോഷിച്ചു. യൂണിയന്‍ കമ്മിറ്റി മെമ്പറും കരയോഗം പ്രഡിഡന്റുമായ രാജു മാരാത്ത് ഉദ്ഘാടനം ചെയ്തു. കരയോഗം വൈസ് പ്രസിഡന്റ് എം ബാബു അധ്യക്ഷത വഹിച്ചു. ചടങ്ങില്‍, ദാമ്പത്യ ജീവിതത്തില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ മാരാത്ത് ഗംഗാധരന്‍ – രമണി, വലിയവീട്ടില്‍ അരവിന്ദാക്ഷ പണിക്കര്‍ – സരോജിനി ദമ്പതികളെ കരയോഗം പ്രസിഡന്റ് രാജൂ മാരാത്ത്, വനിതാ സമാജം പ്രസിഡന്റ് ലത ജയരാജ് എന്നിവര്‍ ചേര്‍ന്നു പൊന്നാടയണിയിച്ച് ആദരിച്ചു.

ഡിവിഷന്‍ കൗണ്‍സിലര്‍ കെ ഗോപാലകൃഷ്ണന്‍, ട്രഷറര്‍ എ സുരേന്ദ്രന്‍, യൂണിയന്‍ വനിതാ സമാജം മെമ്പര്‍ രാജശ്രീ സുഗുണന്‍, എം സച്ചിദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി എ സുധീഷ് ബാബു സ്വാഗതവും സി രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികളും വനിതാ സമാജത്തിന്റെ തിരുവാതിരയും അരങ്ങേറി. പങ്കെടുത്തവര്‍ക്ക് സമ്മാനദാനവും നടത്തി. വിഭവ സമൃദ്ധമായ സദ്യയോടെയാണ് സംഗമം സമാപിച്ചത്.

ADVERTISEMENT
error: Content is protected !!