24.7 C
Kunnamkulam
Monday, August 3, 2026
Home Bureaus Guruvayur പാലംകടവ് നടപ്പാലം ഉദ്ഘാടനം ചെയ്തു

പാലംകടവ് നടപ്പാലം ഉദ്ഘാടനം ചെയ്തു

നവീകരിച്ച കടപ്പുറം – ഒരുമനയൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലംകടവ് നടപ്പാലം എന്‍.കെ.അക്ബര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് അദ്ധ്യക്ഷത വഹിച്ചു. ഗുരുവായൂര്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 30.66 ലക്ഷം രൂപ വിനിയോഗിച്ചാണ് പാലം നവീകരിച്ചത്.

ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷൈനി ഷാജി, ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ്, കടപ്പുറം, ഒരുമനയൂര്‍ പഞ്ചായത്ത് മെമ്പര്‍മാര്‍, അഡിഷണനല്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം.വി. സീത, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ ജിഷകുമാര്‍, ടി.എം.ഉണ്ണികൃഷ്ണന്‍, ഓവര്‍സിയര്‍ കെ.പി.ബിന്‍ഷ, ഹംസ അറക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!