24.7 C
Kunnamkulam
Monday, August 3, 2026
Home Bureaus Guruvayur കടപ്പുറം ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡിലെ 24, 28 നമ്പര്‍ അങ്കണവാടികള്‍ നാടിന് സമര്‍പ്പിച്ചു

കടപ്പുറം ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡിലെ 24, 28 നമ്പര്‍ അങ്കണവാടികള്‍ നാടിന് സമര്‍പ്പിച്ചു

കടപ്പുറം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2025-26 ല്‍ ഉള്‍പ്പെടുത്തി നാലാം വാര്‍ഡിലെ 24, 28 നമ്പര്‍ അങ്കണവാടികള്‍ നാടിന് സമര്‍പ്പിച്ചു. നാലാം വാര്‍ഡ് മെമ്പര്‍ അഡ്വ: മുഹമ്മദ് നാസിഫ് അധ്യക്ഷത വഹിച്ച പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.പി മന്‍സൂര്‍ അലി മുഖ്യാതിഥിയായി. ഇന്റര്‍ലോക്ക്, ട്രസ്സ് വര്‍ക്ക് നടത്തി 7.5 ലക്ഷം രൂപയാണ് അങ്കണവാടികളില്‍ ചിലവാക്കിയത്. അങ്കവാടി ടീച്ചര്‍മാരായ ഷാജിത, വിജി, ഹെല്‍പ്പര്‍ മാരായ ജയ, എ എല്‍ എം എസ് സി അംഗങ്ങളായ അബ്ദുല്‍ കരീം, ടി സി ചന്ദ്രന്‍, മുഹമ്മദ് റാഫി, വിനോദ് നായരുശ്ശേരി, തങ്കമണി എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!