ഗുരുവായൂരില്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി; 15 കോടി രൂപയുടെ ചെക്ക് കൈമാറി

ഗുരുവായൂരില്‍ മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രി നിര്‍മ്മിക്കുന്നതിന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് ധീരുഭായ് അംബാനി 15 കോടി രൂപയുടെ ചെക്ക് ദേവസ്വത്തിന് കൈമാറി. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് ക്ഷേത്രദര്‍ശനത്തിന് ശേഷമാണ് ദേവസ്വം അധികൃതര്‍ക്ക് ചെക്ക് കൈമാറിയത്. നേരത്തെ ഗുരുവായൂരില്‍ എത്തിയ അംബാനിക്ക് 58 കോടി രൂപയുടെ ആശുപത്രി നിര്‍മ്മിക്കുന്ന പ്രോജക്ട് ദേവസ്വം കൈമാറിയിരുന്നു. ഇതിലെ ആദ്യഘട്ട തുകയാണ് ദേവസത്തിന് കൈമാറിയത്. ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്റര്‍ ഇറങ്ങിയശേഷം കാര്‍മാര്‍ഗ്ഗമാണ് അംബാനി ക്ഷേത്രനടയില്‍ എത്തിയത്. ദര്‍ശന പൂര്‍ത്തിയാക്കി പെട്ടെന്ന് തന്നെ മടങ്ങി.

ADVERTISEMENT