പാറന്നൂര്‍ സെന്റ് ജോസഫ് ദേവാലയത്തിന് കീഴിലുള്ള കപ്പേളകളിലെ തിരുനാള്‍ ആഘോഷിച്ചു

പാറന്നൂര്‍ സെന്റ് ജോസഫ് ദേവാലയത്തിന് കീഴിലുള്ള കപ്പേളകളിലെ തിരുനാള്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു. രാവിലെ 6.30ന് ഇടവക വികാരി ഫാ. മനോജ് താണിക്കല്‍ കാര്‍മികനായി. ദിവ്യബലിയും തുടര്‍ന്ന് ലതീഞ്ഞും നൊവേനയും നടന്നു.പത്തുമണിയ്ക്ക് നടന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് പാറേമ്പാടം സെന്റ് ആന്റണീസ് ചര്‍ച്ച് ഇടവക വികാരി ഫാ.പോള്‍ അറക്കല്‍ മുഖ്യകാര്‍മികനായിരുന്നു.

മുളയം മേരിമാതാ മേജര്‍ സെമിനാരി പ്രൊഫസര്‍ ഫാ. ലിജോ ചാലിശ്ശേരി തിരുനാള്‍ സന്ദേശം നല്‍കി. ഫാ. ഡൊമിനിക് മഞ്ഞനിക്കര സഹകാര്‍മികനായിരുന്നു. ആഘോഷമായ പാട്ടുകുര്‍ബ്ബാനയ്ക്ക് ശേഷം ഇടവക വിശ്വാസികള്‍ അണിനിരന്ന തിരുനാള്‍ പ്രദക്ഷിണവുമുണ്ടായി. വൈകീട്ട്, നിശ്ചയിക്കപ്പെട്ട സമയങ്ങളില്‍ വിവിധ കപ്പേളകളില്‍ തിരുക്കര്‍മങ്ങള്‍ നടന്നു. കൈകാരന്മാരായ വി.ടി.ബാബു, ജിന്റോ തരകന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT