സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളിലായി നടക്കും. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഡിസംബര്‍ 9 നും തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഡിസംബര്‍11 നുമാണ്
തിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ 13 ന് നടക്കും.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 21 ആണ്. സൂക്ഷ്മ പരിശോധന 22 ന് പൂര്‍ത്തിയാകും. 24 വരെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാം.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ ആണ് വാര്‍ത്താ സമ്മേളനത്തില്‍ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്. ഇതോടെ മാതൃകാ പെരുമാറ്റച്ചട്ടവും നിലവില്‍ വന്നു. മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള 1199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. അന്തിമ വോട്ടര്‍ പട്ടിക നവംബര്‍ 14 നു പ്രസിദ്ധീകരിക്കും. 2.84 കോടി വോട്ടര്‍മാരാണ് ആകെയുള്ളത്. 2841 പ്രവാസി വോട്ടര്‍മാരുണ്ട്. 33746 പോളിങ് സ്‌റ്റേഷനുകള്‍ സജ്ജീകരിക്കും. പോളിങ് സമയം രാവിലെ 7 മണി മുതല്‍ വൈകീട്ട് 6 വരെയാണ്.



