സുന്നിയുവജന സംഘംകുന്നംകുളം സോണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്‌നേഹലോകം പ്രഭാഷണ പരമ്പരയ്ക്ക് സമാപനമായി. കേച്ചേരിയില്‍ രാവിലെ 9 മുതല്‍ വൈകീട്ട് 10 മണി വരെ 6 സെഷനുകളിലായി ഒമ്പത് അവതാരകര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ ജമാല്‍ ഹാജിപതാക ഉയര്‍ത്തിയതോടെയാണ് സ്‌നേഹലോകത്തിന് തുടക്കമായത്. അബ്ദുള്‍ സലാം സഖാഫിയുടെ അദ്ധ്യക്ഷതയില്‍ ആരംഭിച്ച സ്‌നേഹ ലോകം ജില്ലാ മുശാവറ അംഗം ഉമര്‍ സഖാഫി ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് എസ് എം എ , എസ് ജെ എം സംഘടനകളില്‍ നിന്നും രജിസ്റ്റര്‍ ചെയ്ത 250 പേര്‍ സ്‌നേഹലോകത്തില്‍ പങ്കാളികളായി. എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് ബഷീര്‍ അശറഫി, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ജാഫര്‍ ചേലക്കര,ഷാനിഫ് കേച്ചേരി, കേരള മുസ്ലീം ജമാഅത്ത് ജില്ലാ സെക്രട്ടറി കെ എ ജമാലുദ്ദീന്‍ ഹാജി, റസാഖ് ഹാജി തലക്കോട്ടുകര, അബ്ദുള്‍ കാദര്‍ മുസ്ലിയാര്‍,ഷാനിഫ്, ഇര്‍ഷാദ് ഒറ്റപ്പിലാവ്, സെയ്തു പട്ടിത്തടം, അബൂബക്കര്‍ ഹാജി തണ്ടിലം, സ്വലാഹുദ്ധീന്‍ അഹ്‌സനി എന്നിവര്‍ പങ്കെടുത്തു.



