കലോത്സവ വേദിയില്‍ ട്രോഫികള്‍ പ്രദര്‍ശിപ്പിച്ചു

കലോത്സവ വേദിയില്‍ ട്രോഫികള്‍ പ്രദര്‍ശിപ്പിച്ചു. പ്രധാന വേദിയായ എരുമപ്പെട്ടി ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് ട്രോഫികളുടെ പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്. അധ്യാപക സംഘടനയായ എ.കെ.എസ്.ടി.യു. ആണ് ട്രോഫി കമ്മറ്റിയുടെ ചുമതല നിര്‍വ്വഹിക്കുന്നത്. എവര്‍ റോളിംഗ് ട്രോഫികളോടൊപ്പം 2000 വ്യക്തിഗത ട്രോഫികളും തയ്യാറാക്കിയിട്ടുണ്ട്.

എല്ലാ മത്സരങ്ങളിലും ഒന്നും രണ്ടും സ്ഥാനക്കാര്‍ക്കും പുതിയ മത്സര ഇനങ്ങള്‍ക്കും ട്രോഫികള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് കണ്‍വീനര്‍ സ്വാതി മനോഹര്‍ പറഞ്ഞു. ചാവക്കാട് വിദ്യഭ്യാസ ഓഫീസര്‍ ടി.രാധ, കുന്നംകുളം എ.ഇ.ഒ എ. മൊയ്തീന്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. ട്രോഫികളുടെ ഫോട്ടോയെടുക്കുവാനും പവലിയന് മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കുവാനും മത്സരാര്‍ത്ഥികളും കാണികളും എത്തുന്നുണ്ട്. ട്രോഫി കമ്മറ്റി അംഗങ്ങളായ
സി.ജെ. ജിജു, സി..ഐ ജെയ്‌മോന്‍, ലിന്റോ, ചൈതന്യ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT