30.3 C
Kunnamkulam
Monday, September 14, 2026
Home Bureaus Guruvayur സി.പി.ഐയില്‍ പൊട്ടിത്തെറി; പാര്‍ട്ടി വിട്ട്‌ അഭിലാഷ് വി ചന്ദ്രന്‍

സി.പി.ഐയില്‍ പൊട്ടിത്തെറി; പാര്‍ട്ടി വിട്ട്‌ അഭിലാഷ് വി ചന്ദ്രന്‍

226

ഗുരുവായൂരില്‍ സി.പി.ഐയില്‍ പൊട്ടിത്തെറി. സി പി ഐ നേതാവും നഗരസഭ മുന്‍ വൈസ് ചെയര്‍മാനുമായ അഭിലാഷ് വി ചന്ദ്രന്‍ പാര്‍ട്ടി വിട്ടു. സി.പി.ഐ മുന്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ കെ.കെ വത്സരാജിനും സഹോദരന്‍ കെ കെ ജോതിരാജിനെതിരെയും കടുത്ത ആരോപണം ഉന്നയിച്ചാണ് അഭിലാഷ് പാര്‍ട്ടി വിട്ടത്. സി.പി.ഐ ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റി അംഗവും പ്രവാസി ഫെഡറേഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമാണ് അഭിലാഷ് വി ചന്ദ്രന്‍. 2015 ലെ നഗരസഭ തിരഞ്ഞെടുപ്പില്‍ ഗുരുവായൂര്‍ നഗരസഭയിലെ 26-ാം വാര്‍ഡായ ഇരിങ്ങപ്പുറം സൗത്തില്‍ നിന്ന് 469വോട്ടിന്റെ ചരിത്ര ഭൂരിപക്ഷത്തിലാണ് അഭിലാഷ് വി ചന്ദ്രന്‍ വിജയിച്ചത്.

 

ADVERTISEMENT
error: Content is protected !!