26.8 C
Kunnamkulam
Wednesday, July 29, 2026
Home Bureaus Guruvayur പഞ്ചാരി മേളത്തില്‍ മിന്നും പ്രകടനം കാഴ്ചവെച്ച് 8 വയസുകാരി

പഞ്ചാരി മേളത്തില്‍ മിന്നും പ്രകടനം കാഴ്ചവെച്ച് 8 വയസുകാരി

നെന്മിനി ശ്രീ ബലരാമക്ഷേത്ര സന്നിധിയില്‍ പഞ്ചാരി മേളത്തില്‍ മിന്നും പ്രകടനം കാഴ്ചവെച്ച 8 വയസുകാരി പാര്‍വതിയുടെ അരങ്ങേറ്റം ജനശ്രദ്ധ നേടി . ഗുരുവായൂര്‍ അകമ്പടി വിമലിന്റെ ശിക്ഷണത്തില്‍ മൂന്നുമാസം കൊണ്ടാണ് എട്ടുവയസുകാരിയായ പാര്‍വതി പഞ്ചാരിമേളം അഭ്യസിച്ചത്. ബ്രഹ്മകുളം പാല ബസാര്‍ എ വി പ്രശാന്ത് അഞ്ജന ദമ്പതികളുടെ മകളാണ് പാര്‍വതി. നെന്മിനി ശ്രീ ബലരാമക്ഷേത്ര സന്നിധിയില്‍ പിതാവിന്റെയും ഗുരുനാഥന്റെയും പിന്തുണയില്‍ അരങ്ങേറ്റം തീര്‍ത്തു.

പാര്‍വതിയുടെ ഇരുവശങ്ങളിലുമായി പിതാവും ഗുരുനാഥനും കൂടാതെ സഹോദരന്‍ അനന്തകൃഷ്ണനും എലത്താളം പ്രമാണിയായി മുത്തച്ഛന്‍ തെച്ചിയില്‍ ഷണ്മുഖനും ബന്ധു രാഹുലും വലംതല കൊട്ടിയിരുന്ന അമ്മാവന്മാരായ കേശവദാസും മധുസൂദനനും ഏറെ അഭിമാനത്തോടെയാണ് പാര്‍വതിക്ക് പിന്തുണ നല്‍കിയത്. നിരവധി പേരാണ് പാര്‍വതിയുടെ പഞ്ചാരിമേള അരങ്ങേറ്റം കാണാന്‍ ക്ഷേത്രസന്നിധിയില്‍ എത്തിച്ചേര്‍ന്നത്. ബ്രഹ്മകുളം സെന്റ് തെരേസസ് ഗേള്‍സ് ഹൈസ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പാര്‍വതി.

ADVERTISEMENT
error: Content is protected !!