25 C
Kunnamkulam
Wednesday, July 29, 2026
Home CCTV Desk ചിത്രം തെളിഞ്ഞു; ഇനി ആവേശത്തിന്റെ നാളുകള്‍

ചിത്രം തെളിഞ്ഞു; ഇനി ആവേശത്തിന്റെ നാളുകള്‍

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ചിത്രം തെളിഞ്ഞു. പത്രിക പിന്‍വലിക്കാനുള്ള സമയവും അവസാനിച്ചതോടെ രാഷ്ട്രീയ കേരളത്തിന് ഇനി ആവേശ പ്രചരണത്തിന്റെ നാളുകളാണ്. തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍ നാമനിര്‍ദ്ദേശപത്രികകള്‍ തള്ളിയത്. തിരുവനന്തപുരത്ത് 527 നോമിനേഷനുകള്‍ തള്ളി. കോട്ടയത്ത് 401 നോമിനേഷനും തള്ളിയിട്ടുണ്ട്. ആകെ 1,40,995 നാമനിര്‍ദേശ പത്രികകളാണ് അംഗീകരിച്ചത്.ഏറ്റവും കൂടുതല്‍ പത്രികകള്‍ ലഭിച്ചത് മലപ്പുറം ജില്ലയിലും കുറവ് വയനാട്ടിലുമാണ്. 1,08,580സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുണ്ട്. .റിട്ടേണിംഗ് ഓഫീസറുടെ കാര്യാലയത്തിലും പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി,നഗരസഭ എന്നിവിടങ്ങളില്‍ മത്സരരംഗത്തുള്ള സ്ഥാനാര്‍ത്ഥികളുടെ പേരും, വിശദാംശങ്ങളും അടങ്ങിയ പട്ടിക പ്രസിദ്ധീകരിക്കും.

ADVERTISEMENT
error: Content is protected !!