ഗുരുവായൂരില്‍ മൂന്നര വയസുകാരിയടക്കം മൂന്നുപേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. തൊഴിയൂര്‍ മാളിയേക്കല്‍പടി ആഞ്ഞിലകടവത്ത് അമീര്‍ മകള്‍ മൂന്നര വയസ്സുള്ള ഫാത്തിമ നൈസ, മാളിയേക്കല്‍പടി ചെങ്ങശ്ശേരി സുലൈമാന്റെ ഭാര്യ ജാസ്മിന്‍, വെങ്കിടങ്ങ് എടക്കളത്തൂര്‍ വീട്ടില്‍ സ്മിജോ എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. പേ വിഷബാധയുണ്ടോയെന്ന് സംശയം. ആക്രമാണകാരിയായ നായക്ക് വേണ്ടി നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.



