‘ദ ക്വാണ്ടം കണക്ടറ്റ് 2025’; ശില്‍പശാല സംഘടിപ്പിച്ചു

ക്വാണ്ടം മെക്കാനിക്‌സിന്റെ നൂറാം വര്‍ഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍  ഭൗതിക ശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ ശില്പശാല സംഘടിപ്പിച്ചു. ‘ദ ക്വാണ്ടം കണക്ടറ്റ് 2025’ എന്ന പേരില്‍ വര്‍ക്ക് ഷോപ്പ് അക്കാദമി ഓഫ് ഫിസിക്‌സ് ടീച്ചേഴ്‌സ് കേരളയുടെ സഹകരണത്തോടെയാണ് ശില്‍പശാല സംഘടിപ്പിച്ചത്. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.പി.എസ്.വിജോയ് ഉദ്ഘാടനം ചെയ്തു. ഡോ. സെബാസ്റ്റ്യന്‍ കൂത്തോട്ടില്‍ ‘ ദ ക്യാറ്റ് ഇന്‍ ക്വാണ്ടം ലാന്‍ഡ്’ എന്ന വിഷയത്തില്‍ ക്ലാസെടുത്തു. ഡോ ടി ഡി ശ്രീജ, ഡോ. നിഷാന്ത്, ഡോ. വിഷ്ണു, ഡോ. മനു, കെ.കെ. അഭിഷേക്എന്നിവര്‍ സംസാരിച്ചു. ഉച്ചക്ക് ശേഷം ക്വാണ്ടം ടെക്‌നോളജിയുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് പ്രബന്ധാവതരണ മത്സരം നടത്തി. സെന്റ് തോമസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഒന്നും രണ്ടും സ്ഥാനങ്ങളും ശ്രീകൃഷ്ണ കോളേജ് വിദ്യാര്‍ത്ഥികള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി

ADVERTISEMENT