ഗുരുവായൂരില്‍ പോളിംഗ് ഓഫീസര്‍ കുഴഞ്ഞുവീണു

ഗുരുവായൂരില്‍ പോളിംഗ് ഓഫീസര്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് 10 മിനിറ്റോളം വോട്ടിംഗ് തടസ്സപ്പെട്ടു. 24 ആം വാര്‍ഡിലെ പോളിംഗ് ബൂത്തായ ഗുരുവായൂര്‍ എ.യു.പി സ്‌കൂളിലെ സെക്കന്‍ഡ് പോളിംഗ് ഓഫീസര്‍ ബ്രഹ്മകുളം സ്വദേശി സ്രാമ്പിക്കല്‍ സുരേഷ് ആണ് കുഴഞ്ഞുവീണത്. ഉടന്‍തന്നെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മറ്റു ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്ന് ഇയാളെ താങ്ങിയെടുത്ത് പ്രഥമ ശുശ്രൂഷ നല്‍കി. 10 മിനിട്ടിനു ശേഷം ആരോഗ്യം വീണ്ടെടുത്ത് ഡ്യൂട്ടി തുടര്‍ന്നു.

 

ADVERTISEMENT