വോട്ടിങ് മെഷീനുകള്‍ സ്‌ട്രോങ്ങ് റൂമിലേക്ക് മാറ്റി

ചാവക്കാട് നഗരസഭയിലെ 33 പോളിംഗ് ബൂത്തുകളിലെ വോട്ടിങ് മെഷീനുകള്‍ ചാവക്കാട് എം.ആര്‍.ആര്‍.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സ്‌ട്രോങ്ങ് റൂമിലേക്ക് മാറ്റി. പോളിംഗ് അവസാനിച്ച ശേഷം ഇന്നലെ രാത്രിയാണ് 33 പോളിംഗ് കേന്ദ്രങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങള്‍ ഇവിടെയെത്തിച്ചത്. ഒന്ന് മുതല്‍ 16 ബൂത്തുകളിലെ മെഷീനുകളും 17 മുതല്‍ 33 വരെ ബൂത്തുകളിലെ മെഷീനുകളുമാണ് രണ്ട് റൂമുകളിലാക്കി ഭദ്രമാക്കിയത്.

പോലീസിന്റെ ശക്തമായ നിരീക്ഷണത്തിലാണ് സ്‌ട്രോങ്ങ് റൂമുകള്‍. ഗുരുവായൂര്‍ എസിപി സി. പ്രേമനന്ദന്‍ ചാവക്കാട് എസ്എച്ഓ വിവി വിമല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരു എസ്. ഐയും എ.എസ്. ഐ. യും സീനിയര്‍ സി.പി. ഒ.യും ഉള്‍പ്പെടെ സായുധ പോലീസിനെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. നാളെയാണ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക. അതുവരെ ജനാധിപത്യത്തിന്റെ കാവലായി സ്‌ട്രോങ്ങ് റൂമുകള്‍ പോലീസ് വലയത്തിലാണ്.

ADVERTISEMENT