ഡിസംബര്‍ 16ന് വിജയ് ദിവസ് ആചരിക്കും

പൈതൃകം ഗുരുവായൂര്‍ സൈനിക സേവാസമിതിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 16ന് വിജയ് ദിവസ് ആചരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കിഴക്കേനടയിലെ ഗാന്ധി പ്രതിമയ്ക്ക് സമീപം തയ്യാറാക്കിയ അമര്‍ജവാന്‍ സ്തൂപത്തില്‍ രാവിലെ 10ന് പുഷ്പാര്‍ച്ചനയോടെ ആരംഭിക്കും. ലെഫ്റ്റനന്റ് കേണല്‍ സി.കെ. ബാബു ഉദ്ഘാടനം ചെയ്യും. രാഷ്ട്രപതിയില്‍ നിന്ന് യുദ്ധസേവാ മെഡല്‍ കരസ്ഥമാക്കിയ ബ്രിഗേഡിയര്‍ എന്‍.എ. സുബ്രഹ്മണ്യന്‍ അധ്യക്ഷത വഹിക്കും. സൈന്യത്തില്‍ പ്രത്യേക സേവനം അനുഷ്ഠിച്ച സര്‍ജന്റ് എം. മനോജ്, ഹവില്‍ദാര്‍ ഇ. രവീന്ദ്രനാഥന്‍, സര്‍ജന്റ് കെ. ജയകൃഷ്ണന്‍ എന്നിവരെ ആദരിക്കും. മേജര്‍ പി.ജെ. സൈജുവിന്റെ നേതൃത്വത്തില്‍ എന്‍സിസി കേഡറ്റുകളുടെ പരേഡും ഉണ്ടാകും. ഭാരവാഹികളായ കെ.കെ. വേലായുധന്‍, അഡ്വ: രവി ചങ്കത്ത്, കെ. സുഗതന്‍, ഡോ: കെ.ബി. പ്രഭാകരന്‍, എ.കെ. ശിവാനന്ദന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ADVERTISEMENT