ശ്രീമഹാദേവന് കളഭ അഭിഷേകം നടത്തി

ചൊവ്വല്ലൂര്‍ ശിവക്ഷേത്രത്തില്‍ 41 ദിവസം നീണ്ടു നിന്ന മണ്ഡലക്കാലത്തിന്റെ സമാപന ദിവസത്തോടനുബന്ധിച്ച് ശ്രീമഹാദേവന് കളഭ അഭിഷേകം നടത്തി. ക്ഷേത്രം തന്ത്രി കീഴ്മുണ്ടയൂര്‍ നീലകണ്ഠന്‍ നമ്പൂതിരി കളഭ അഭിഷേകത്തിന് മുഖ്യകാര്‍മ്മികനായി. അഭിഷേകത്തിനായുള്ള കളഭം ക്ഷേത്രത്തിലേക്ക് ഭക്തജനങ്ങളുടെ നേതൃത്വത്തില്‍ എഴുന്നെളളിച്ച് കൊണ്ടുവരികയായിരുന്നു.

ADVERTISEMENT