പുതുശ്ശേരി നേറ്റിവിറ്റി ഓഫ് ഔവര്‍ ലേഡി ഇടവക ദേവാലയത്തിന്റെ ശതോത്തര സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനമായി

പുതുശ്ശേരി നേറ്റിവിറ്റി ഓഫ് ഔവര്‍ ലേഡി ഇടവക ദേവാലയത്തിന്റെ ശതോത്തര സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനമായി. ഞായറാഴ്ച്ച വൈകീട്ട് 5 മണിക്ക് ചൂണ്ടല്‍ സാന്തോം പള്ളി വികാരി ഫാ ഡേവീസ് പുലിക്കോട്ടില്‍ മുഖ്യകാര്‍മ്മികനായി ജുബിലി ദിവ്യബലി നടന്നു. തുടര്‍ന്ന് ചേര്‍ന്ന പൊതുസമ്മേളനം അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു. പള്ളിക്കുന്ന് അസംപ്ഷന്‍ പള്ളി വികാരി ഫാ. ജോര്‍ജ്ജ് എടക്കളത്തൂര്‍ അധ്യക്ഷനായി. ചടങ്ങില്‍ ഇടവക പ്രതിനിധിയോഗം സെക്രട്ടറി ഫ്രാന്‍സിസ്.കെ. ജോസഫ് ജൂബിലി വര്‍ഷ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ഇടവക വികാരി ഫാ ആന്റോ ഒല്ലൂക്കാരന്‍, ഇടവകാംഗമായ ഫാ. ജിന്റോ കുറ്റിക്കാട്ട് സിസ്റ്റര്‍ ലിന്‍സ മരിയ, കൈക്കാരന്‍ സാബു ജോസ്, കുടുംബ കൂട്ടായ്മ കേന്ദ്ര സമിതി കണ്‍വീനര്‍ സി.ബി. ബിജു,ജൂബിലി ജനറല്‍ കണ്‍വീനര്‍ ടി.സി. ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു. ദേവാലയത്തിലെ കൈക്കാരന്‍മാര്‍, കോണ്‍വെന്റിലെ സിസ്റ്റേഴ്‌സ്, ഇടവകയിലെ സന്യസ്തര്‍, ഭക്തസംഘടനകളുടെ ഭാരവാഹികള്‍, ഇടവക വിശ്വാസികള്‍ തുടങ്ങിയവര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ശതേത്തര സുവര്‍ണ്ണ ജൂബിലിയുടെ സമാപനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറി.

 

ADVERTISEMENT