എളവള്ളി പണ്ടാറക്കാട് വീട് കത്തിനശിച്ചു

എളവള്ളി പഞ്ചായത്തിലെ പണ്ടാറക്കാട് വീട് കത്തിനശിച്ചു. പണ്ടാറക്കാട് കരുമത്തില്‍ ഷൈജുവിന്റെ ഓടിട്ട വീടാണ്പൂര്‍ണമായും കത്തി നശിച്ചത്. കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെയാണ് വീട് കത്തിയത്. വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ച് വരുന്ന ഷൈജു ഭക്ഷണം പാചകം ചെയ്യുന്നതിനായി അടുപ്പില്‍ തീ കത്തിച്ച ശേഷം ഉറങ്ങി പോയി. അടുപ്പില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തുന്നത് ശ്രദ്ധിയില്‍പ്പെട്ട നാട്ടുക്കാരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് ഷൈജുവിനെ വീടിന് പുറത്ത് എത്തിച്ചത്. ഗുരുവായൂരില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്‌സും, പാവറട്ടി പോലീസും സ്ഥലത്തെത്തിയാണ് തീ അണച്ചത്. എളവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.യു സരിതമുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം ആഷിക് വലിയ കത്ത്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സനല്‍ കുന്നത്തുള്ളി, ചിത്ര രതീഷ് എന്നിവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

 

ADVERTISEMENT