കൊള്ളപലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് ഗുരുവായൂരിലെ വ്യാപാരി മുസ്തഫ ആത്മഹത്യ ചെയ്ത കേസിലെ രണ്ടാം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വല്ലൂര്‍പടി സ്രാമ്പിക്കല്‍ വീട്ടില്‍ ദിവേകിനെയാണ് ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. കേസിലെ ഒന്നാം പ്രതി നെന്മിനി തൈവളപ്പില്‍ പ്രഗിലേഷിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ പത്തിനാണ് മുസ്തഫയെ വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രഗിലേഷിന്റേയും
ദിവേകിന്റേയും ഭീഷണിയെ തുടര്‍ന്ന് ജീവനൊടുക്കുന്നുവെന്ന മുസ്തഫയുടെ ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു.



