കണ്ടാണശ്ശേരി പഞ്ചായത്തിലെ പകല്‍വീട്ടില്‍ പുതുവത്സരാഘോഷം സംഘടിപ്പിച്ചു

കണ്ടാണശ്ശേരി പഞ്ചായത്തിലെ പകല്‍വീട്ടില്‍ പുതുവത്സരാഘോഷം സംഘടിപ്പിച്ചു. കരിയന്നൂര്‍ അംബേദ്കര്‍ ഗ്രാമത്തിലുള്ള പകല്‍ വീട്ടില്‍ നടന്ന പുതുവത്സരാഘോഷം കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.പി. സജീപ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സൗമ്യ നിമീഷ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം രാഗേഷ് കണിയാംപറമ്പില്‍, ഗ്രാമ പഞ്ചായത്തംഗങ്ങളായ സുള്‍ഫത്ത് ബക്കര്‍, വിനു ജോണ്‍സണ്‍, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് കെ.ജി. പ്രമോദ്, ഗ്രാമപഞ്ചായത്ത് വികസന കാര്യ മുന്‍ ചെയര്‍പേഴ്‌സണ്‍ ഷെക്കീല ഷെമീര്‍, മുന്‍ പഞ്ചായത്തംഗം രാജി വേണു, പഞ്ചായത്ത് സെക്രട്ടറി കെ.കെ. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പകല്‍ വീട്ടില്‍ സ്ഥിരമായി വരുന്ന വയോജനങ്ങള്‍, കരിയന്നൂര്‍ അംബേദ്കര്‍ ഗ്രാമത്തിലെ നിവാസികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. കേക്ക് മുറിച്ച് മധുരം പങ്കു വെച്ചു. സ്‌നേഹ വിരുന്നോടെ പുതുവത്സരാഘോഷത്തിന് സമാപനമായി.

ADVERTISEMENT