ഗുരുവായൂരില്‍ മൂന്നു തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കടന്നല്‍ കുത്തേറ്റു. നെന്മിനി മിച്ച ഭൂമിയില്‍ അറക്ക പറമ്പില്‍ ഷക്കീര്‍, തൂമാട്ടില്‍ പ്രേമന്‍, പൊന്നത്ത് ഭാര്‍ഗവി എന്നിവര്‍ക്കാണ് എന്നിവര്‍ക്കാണ് കടന്നല്‍ കുത്തേറ്റത്. നെന്മിനി മിച്ചഭൂമി കോളനിക്ക് സമീപം റെയില്‍വേ ഗേറ്റിനോട് ചേര്‍ന്നുള്ള പുല്ലുകള്‍ വൃത്തിയാക്കുന്നതിനിടെ രാവിലെയാണ് കടന്നല്‍ക്കൂട്ടം ആക്രമിച്ചത്. മൂന്നുപേരും പ്രാഥമിക ചികിത്സ തേടി.



