എന്‍.പി.മേരി ടീച്ചറുടെ നിര്യാണത്തില്‍ സര്‍വകക്ഷി അനുശോചന യോഗം ചേര്‍ന്നു

ചൂണ്ടല്‍ ഗ്രാമപഞ്ചായത്തിന്റെ മുന്‍ പ്രസിഡണ്ടും, കോണ്‍ഗ്രസ് നേതാവുമായിരുന്ന എന്‍.പി.മേരി ടീച്ചറുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതിനായി സര്‍വകക്ഷി യോഗം സംഘടിപ്പിച്ചു. കൂനംമൂച്ചി സെന്ററില്‍ നടന്ന അനുശോചന യോഗത്തില്‍ ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിനി പ്രസാദ് അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡ് അംഗം അനീഷ് ആന്റണി അനുശോചന പ്രമേയം അവതരിപ്പിച്ചു.

യോഗത്തില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിഷ സുനില്‍കുമാര്‍, ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ട് പി. മാധവന്‍, കോണ്‍ഗ്രസ് ചൂണ്ടല്‍ മണ്ഡലം പ്രസിഡണ്ട് ആര്‍.എം.ബഷീര്‍, സിപിഐഎം ഏരിയ കമ്മിറ്റി അംഗം ടി.എ. ഫൈസല്‍,ബിജെപി പഞ്ചായത്ത് കമ്മിറ്റി അംഗം സതീശന്‍, പി.ജെ.സ്‌റ്റൈജു മാസ്റ്റര്‍, പാവറട്ടി ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടുമാരായ ജെയ്‌സണ്‍ ചാക്കോ, പി. ബാലചന്ദ്രന്‍, കോണ്‍ഗ്രസ് കണ്ടാണശ്ശേരി മണ്ഡലം പ്രസിഡണ്ട് ഷാജു തരകന്‍, ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനുഷ ഷാഫര്‍, ഷയിസ്‌ന ജെഷീദ്, ജെസ്സി, റസിയ, പി.എസ്.സഹല, പി.എം ഉമ്മര്‍, ഭവ്യ എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT