അശ്വമേധം 7.0 ക്യാമ്പയിന്‍ ജനുവരി 7 മുതല്‍

 

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന കുഷ്ഠരോഗ നിര്‍മ്മാര്‍ജന പരിപാടിയുടെ ഭാഗമായി ചാവക്കാട് നഗരസഭയും താലൂക്ക് ആശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന അശ്വമേധം 7.0 ജനുവരി 7 മുതല്‍ നടക്കും. ക്യാമ്പയിന്റെ മുന്നൊരുക്ക യോഗം നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ചെയര്‍പേഴ്‌സണ്‍ എ.എച്ച്. അക്ബര്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.രാംകുമാര്‍ പദ്ധതി വിശദീകരിച്ചു. ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ.ധന്യശ്രീ, ഹോമിയോപ്പതി മെഡിക്കല്‍ ഓഫീസര്‍ ഡോ.സിന്ധു, ദിലീപ് എന്നിവര്‍ സംസാരിച്ചു. വിവിധ ജനപ്രതിനിധികള്‍, ആശാ പ്രവര്‍ത്തകര്‍, ആശുപത്രി ജീവനക്കാര്‍, നഗരസഭ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നഗരസഭയിലെ 33 വാര്‍ഡുകളിലും ഭവന സന്ദര്‍ശനം നടത്തി കുഷ്ടരോഗ നിര്‍ണ്ണയം നടത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ജനുവരി 7 മുതല്‍ 20 വരെയാണ് ക്യാമ്പയിന്‍.

ADVERTISEMENT