ചാവക്കാട് എടക്കഴിയൂര്‍ ഹൈസ്‌കൂളിന് പടിഞ്ഞാറ് ഭാഗം കാദിരിയയില്‍ പറമ്പിലെ പുല്ലിന് തീപ്പിടിച്ചു. രാമച്ചകൃഷി പൂര്‍ണമായും കത്തി നശിച്ചു. ഏതാണ്ട് 3 ഹെക്ടര്‍ വിസ്തൃതി ഉള്ള മേഖലയിലാണ് തീപിടുത്തം ഉണ്ടായത്. ചെറിയ രീതിയില്‍ പടര്‍ന്ന് പിന്നീട് കാറ്റില്‍ തീ ആളി പടരുകയായിരുന്നു. അണ്ടത്തോട് സ്വദേശി ജനാര്‍ദ്ദനന്റെ രാമച്ച കൃഷി ആണ് കത്തി നശിച്ചത്. ഗുരുവായൂരില്‍ നിന്ന് അഗ്‌നിശമന സേനയെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.കെ. ഹംസക്കുട്ടി, മത്സ്യതൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുരേന്ദ്രന്‍ മരക്കാന്‍ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.



