ഗ്ലോബല്‍ നായര്‍ സര്‍വ്വീസ് സൊസൈറ്റി ചാവക്കാട് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മന്നം ജയന്തി ആഘോഷിച്ചു. ഗുരുവായൂര്‍ നഗരസഭ ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്ററില്‍ നടന്ന മന്നം ജയന്തി സമ്മേളനം ജി.എന്‍.എസ്.എസ് ഡയറക്ടര്‍ രാമചന്ദ്രന്‍ പാലേരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഐ.പി. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.



