ചാവക്കാട് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പുതുവത്സര ദിനത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ഇന്ത്യന്‍ റിപ്ലബിക്കിന് ഇന്ത്യയോട് പറയാനുള്ളത് എന്ന വിഷയത്തിലായിരുന്നു സെമിനാര്‍ സംഘടിപ്പിച്ചത്. പാവറട്ടിയില്‍ വെച്ച് സംഘടിപ്പിച്ച സെമിനാര്‍, സാംസ്‌കാരിക പ്രവര്‍ത്തകനും മുന്‍ ഗുരുവായൂര്‍ എംഎല്‍എ യുമായ കെ.വി അബ്ദുള്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.എ വിശ്വംഭരന്‍ അദ്ധ്യക്ഷനായി.



