സംഗീത സംവിധായകന്‍ മോഹന്‍ സിത്താരയ്ക്ക് ജന്മനാട്ടില്‍ ആദരം

സിനിമാ സംഗീതലോകത്ത് സവിശേഷ ശൈലിയിലൂടെ സ്വന്തമായൊരു വഴി വെട്ടിത്തുറന്ന് 40 വര്‍ഷം പൂര്‍ത്തിയാക്കിയ സംഗീത സംവിധായകന്‍ മോഹന്‍ സിത്താരയ്ക്ക് ജന്മനാട്ടില്‍ ആദരം. മേഖലയിലെ സംഭാവനകളെ മുന്‍നിര്‍ത്തിയാണ് ”വിദ്യാരക്ഷിത് 2026 പുരസ്‌ക്കാരത്തിന് മോഹന്‍ സിത്താര അര്‍ഹനായത്. വിദ്യാവിഹാര്‍ ട്രസ്റ്റിന്റെ സില്‍വര്‍ ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് ജനുവരി 10 ശനിയാഴ്ച സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് അഡ്വ. സുജിത് അയിനിപ്പുള്ളിയുടെ അധ്യക്ഷതയില്‍ കാക്കശ്ശേരി വിദ്യാ വിഹാര്‍ സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ. വി. മോഹനകൃഷ്ണന്‍ പുരസ്‌ക്കാരം വിതരണം ചെയ്യും.

ചടങ്ങില്‍ സിനിമാ സംവിധായകന്‍ ദേവരാജന്‍ മൂക്കോല , ക്ലബ് എഫ്. എം. ആര്‍. ജെ. സിംല മേനോന്‍, സാഹിത്യകാരന്‍ റാഫി നീലാങ്കാവില്‍ , കരുണ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കെ.ബി സുരേഷ്, സിനിമാതാരം ബിജേഷ് അവണൂര്‍ , മാധ്യമ പ്രവര്‍ത്തകന്‍ രാജേഷ് മേനോന്‍, സംഗീത സംവിധായകനായ ബിനോയ് എസ്. പ്രസാദ്, ഗായകന്‍ സനോജ് പെരുവല്ലൂര്‍, തുടങ്ങിയവര്‍ പങ്കെടുക്കും.. തുടര്‍ന്ന് വിവിധ കലാപരിപാടികളും ഉണ്ടാകുമെന്ന് സംഘാടകരായ വിദ്യാവിഹാര്‍ സെന്‍ട്രല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഉഷ നന്ദകുമാര്‍, അക്കാദമിക്ക്ഡയറക്ടര്‍ ശോഭ മേനോന്‍ , ജെതിന്‍ അശോകന്‍ എന്നിവര്‍ അറിയിച്ചു.

ADVERTISEMENT