തൃശൂര്‍ അടാട്ട് അമ്പലക്കാവില്‍ അമ്മയും കുഞ്ഞും മരിച്ച നിലയില്‍

തൃശൂര്‍ അടാട്ട് അമ്പലക്കാവില്‍ അമ്മയും കുഞ്ഞും മരിച്ച നിലയില്‍. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തതാണെന്ന് സംശയം. അമ്മ ശില്‍പ ( 30) അക്ഷയജിത്ത് (5) എന്നിവരാണ് മരിച്ചത്. ഭര്‍ത്താവിന്റെ വീട്ടിലാണ് ശില്‍പയെയും കുഞ്ഞിനെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് മോഹിത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. കുഞ്ഞ് കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു. തനിക്ക് പനിയായത് കൊണ്ട് മറ്റൊരു മുറിയില്‍ മാറികിടക്കുകയായിരുന്നുവെന്നാണ് ഭര്‍ത്താവിന്റെ മൊഴി. രാവിലെ മുറി തുറക്കാത്തതിനെ തുടര്‍ന്ന് തിരക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

ADVERTISEMENT