എം. ടി. വാസുദേവന്‍ നായര്‍, പി. ജയചന്ദ്രന്‍ അനുസ്മരണ സെമിനാര്‍ നടത്തി

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ചൊവ്വന്നൂര്‍ ബ്ലോക്ക് സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ എം. ടി. വാസുദേവന്‍ നായര്‍, ഗായകന്‍ പി. ജയചന്ദ്രന്‍ എന്നിവരെ അനുസ്മരിച്ച് അനുസ്മരണ സെമിനാര്‍ നടത്തി. ബ്ലോക്ക് ഭവനില്‍ നടന്ന സെമിനാര്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ്
പ്രൊഫസര്‍ ഡോക്ടര്‍. ബിജു ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. രഘുനാഥന്‍ മാസ്റ്റര്‍, ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, ശ്രീധര കുറുപ്പ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് പി. ജയചന്ദ്രന്‍ ആലപിച്ച ഗാനങ്ങളുടെ അവതരണവും ഉണ്ടായി. ശശിധരന്‍, അന്നമ്മ, തമ്പി മാസ്റ്റര്‍, പങ്കജം ടീച്ചര്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ചടങ്ങിന് ശക്തിധരന്‍ മാസ്റ്റര്‍ സ്വാഗതവും, ചാള്‍സ് പി വര്‍ഗീസ്. നന്ദിയും പറഞ്ഞു.

ADVERTISEMENT