ചൊവ്വന്നൂരില്‍ ലഹരി മാഫിയ ആക്രമണം

ചൊവ്വന്നൂരില്‍ ലഹരി മാഫിയ ആക്രമണം. സമുദ്ര നഗറില്‍ വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് ലഹരി മാഫിയ സംഘത്തിന്റെ ആക്രമണമുണ്ടായത്. ചീരന്‍ വീട്ടില്‍ മിനിയുടെ വീടിന്റെ ജനല്‍ ചില്ലുകള്‍ നാലംഗ സംഘം തകര്‍ത്തു. കുടുംബത്തിനെതിരെ കൊല വിളി നടത്തിയ സംഘം പുലര്‍ച്ചെ മൂന്ന് മണിയോടെ വീണ്ടുമെത്തി. പ്രദേശത്തെ ആളൊഴിഞ്ഞ പറമ്പ് കേന്ദ്രീകരിച്ച് അപരിചിതരായ യുവാക്കള്‍ ലഹരി ഉപയോഗവും വിപണനവും നടത്തുന്നത് മിനിയുടെ മകന്‍ മിഥുന്‍ ഇന്നലെ വൈകീട്ട് ചോദ്യം ചോദ്യം ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമായാണ് സംഘം മാരകായുധങ്ങളുമായി വീടിന് നേരെ ആക്രമണം നടത്തിയതെന്ന് പറയുന്നു. പരാതിയെ തുടര്‍ന്ന് കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചു.

ADVERTISEMENT