കുഴഞ്ഞു വീണ് ഗൃഹനാഥന്‍ മരിച്ചു

 

കുഴഞ്ഞു വീണ് ഗൃഹനാഥന്‍ മരിച്ചു.തലക്കോട്ടുകര സ്വദേശി ശ്രീവിഹാര്‍ വീട്ടില്‍ സുബ്രഹ്‌മണ്യന്‍ മകന്‍ അനില്‍കുമാറാണ്(51)മരിച്ചത്.കേച്ചേരി പന്നിടത്തം റോഡിലുള്ള മമ്പഉല്‍ ഹുദയ്ക്കു സമീപം കുഴഞ്ഞു വീഴുകയായിരുന്നു.വെള്ളിയാഴ്ച്ച വൈകീട്ട് 7 മണിയോടെയായിരുന്നു സംഭവം. ഉടന്‍ തന്നെ ആക്ട്‌സ് കേച്ചേരി ബ്രാഞ്ച് പ്രവര്‍ത്തകര്‍ ആംബുലന്‍സിന്‍ അനില്‍ കുമാറിനെ യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

ADVERTISEMENT