എടക്കഴിയൂര്‍ ചന്ദനകുടം നേര്‍ച്ച; കൊടിയേറ്റം നടത്തി

എടക്കഴിയൂര്‍ സയ്യിദ് ഹൈദ്രോസ് ഇമ്പിച്ചിക്കോയ തങ്ങളുടെയും സഹോദരി ഫാത്തിമ ബീകുഞ്ഞി ബീവിയുടെയും 168-ാമത് ചന്ദനകുടം നേര്‍ച്ചയുടെ കൊടിയേറ്റംനടന്നു. തെക്ക് വടക്കുഭാഗം കാഴ്ച കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജാറം അങ്കണത്തില്‍ എത്തി കൊടിയേറ്റം നിര്‍വഹിച്ചു. രണ്ടുദിവസങ്ങളിലായി നടക്കുന്ന നേര്‍ച്ചയുടെ പ്രധാന ദിവസമായ ശനിയാഴ്ച രാവിലെ എട്ടുമണിക്ക് വടക്ക്ഭാഗം കമ്മിറ്റിയുടെ കാഴ്ച യഹിയ തങ്ങളുടെ വസതിയില്‍ നിന്നും തെക്ക്ഭാഗം കമ്മിറ്റിയുടെ കാഴ്ച അതിര്‍ത്തി സിദ്ദീഖ് മഹ്‌ളറ പള്ളി പരിസരത്തു നിന്നും ആരംഭിച്ച കൊടിയേറ്റ കാഴ്ചകള്‍12 മണിയോടെ ജാറം അങ്കണത്തില്‍ എത്തി കൊടിയേറ്റി. തുടര്‍ന്ന് വിവിധ ആഘോഷ കമ്മറ്റികളുടെ ആനകള്‍ റോഡില്‍ അണിനിരന്നു. തുടര്‍ന്ന് പ്രധാന കാഴ്ചകള്‍ ജാറം അങ്കണത്തില്‍ എത്തും. പുലര്‍ച്ച 2:30ന്ബ്ലാക്ക് കോര്‍പ്‌സ് കാഴ്ച്ച പള്ളി അങ്കണത്തില്‍ എത്തിച്ചേരുന്നതോടെ നേര്‍ച്ചക്ക് സമാപനമാവും.

ADVERTISEMENT