സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും തടഞ്ഞുവെച്ച ആനുകൂല്യങ്ങളും ശമ്പളപരിഷ്‌കരണവും ഉടന്‍ നടപ്പിലാക്കണമെന്ന് വി കെ ശ്രീകണ്ഠന്‍ എംപി ആവശ്യപ്പെട്ടു. ചാവക്കാട് വിദ്യാഭ്യാസ ജില്ലയുടെ ആസ്ഥാനമായ കെ പി എസ് ടി എ ഭവന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അധ്യാപക ദ്രോഹ നടപടികള്‍ തുടരുകയാണ്. കഴിഞ്ഞ 10 വര്‍ഷക്കാലമായി കേരളത്തിലെ ജനങ്ങള്‍ക്ക് ദുരിതം മാത്രം സമ്മാനിച്ച കേരള സര്‍ക്കാര്‍ യഥാര്‍ത്ഥ വസ്തുതകളില്‍ നിന്ന് ഒളിച്ചോടുകയാണ്.
വര്‍ഷങ്ങളായി ശമ്പളമില്ലാതെ പണിയെടുക്കുന്ന അധ്യാപകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്‍ സംസ്ഥാന പ്രസിഡണ്ട് കെ എ ജോസഫ് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി.വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് സ്വീകരണവും നല്‍കി. സംസ്ഥാന വൈസ് പ്രസിഡണ്ട് സാജു ജോര്‍ജ്, പി. ഹരിഗോവിന്ദന്‍, കെ ജി. സുരേഷ് ബാബു , സി ആര്‍. ജിജോ , കെ ജെ. ജലീജ്, കെ കെ ശ്രീകുമാര്‍, പി എന്‍. ഗോപാലകൃഷ്ണന്‍ ,ടി യു ജൈസണ്‍, എന്നിവര്‍ സംസാരിച്ചു.



