വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ് ആന്‍ഡ് സെന്റ് സിറിള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ 96-ാം വാര്‍ഷികാഘോഷവും അദ്ധ്യാപക- രക്ഷകര്‍തൃദിനവും ആഘോഷിച്ചു. എക്ലീഷ്യ എന്ന പേരില്‍ സ്‌കൂള്‍ അങ്കണത്തില്‍ നടന്ന വാര്‍ഷികത്തിന്റെ ഉദ്ഘാടനം സ്‌കൂള്‍ മാനേജര്‍ ഡോക്ടര്‍ യൂഹാനോന്‍ തെയഡോഷ്യസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.ജി രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പോര്‍ക്കുളം പഞ്ചായത്ത് പ്രസിഡണ്ട് കെ.എ ജോതിഷ് മുഖ്യ അതിഥിയായിരുന്നു. പാഠ്യ പാഠ്യേതരവിഷയങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രെഷ്യസ് ജെം അവാര്‍ഡുകളും ക്യാഷ് പ്രൈസും മെത്രാപ്പോലീത്ത സമ്മാനിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട കൂടിയായ പി.ജി ജയപ്രകാശ്, വിജിത പ്രജി, നിമിഷ എന്നിവരെ ആദരിച്ചു. സ്‌കൂള്‍ ലോക്കല്‍ മാനേജര്‍ ഫാദര്‍ ജോസഫ് താഴത്തേല്‍, ജില്ലാ പഞ്ചായത്ത് അംഗം എം.വി പ്രശാന്ത്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തുഷാര സുബീഷ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങിന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോക്ടര്‍ സജു വര്‍ഗ്ഗീസ് സ്വാഗതവും, ഹെഡ്മിസ്ട്രസ് കെ.എസ് ജെന്‍സി നന്ദിയും രേഖപ്പെടുത്തി. വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.



