ഗുരുവായൂര്‍ ദേവസ്വം കീഴേടം താമരയൂര്‍ ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രം ശ്രീകണ്ഠപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ പൂരാഘോഷത്തിന് തുടക്കമായി. ദേവസ്വം ഉദ്യോഗസ്ഥര്‍ ,ക്ഷേത്ര ക്ഷേമസമിതി, മാതൃസമിതി അംഗങ്ങള്‍ ഭക്ത ജനങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ക്ഷേത്രം മേല്‍ശാന്തി വി പി പ്രശാന്ത് നമ്പൂതിരി കൊടിയേറ്റം നിര്‍വഹിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ താന്ത്രിക ചടങ്ങുകള്‍ നടന്നു.
രാവിലെയും ഉച്ചക്ക് ശേഷവും താമരയൂര്‍ അനീഷ് നമ്പീശന്റെ പ്രമാണത്തില്‍ മേളവും, ഉച്ചക്ക് കോട്ടപ്പുറം ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ പഞ്ചവാദ്യവും നടക്കും. സന്ധ്യക്ക് ആലംകോട് മണികണ്ഠന്‍ തായമ്പക അവതരിപ്പിക്കും .എഴുന്നെള്ളിപ്പുകള്‍ക്ക് ദേവസ്വം കൊമ്പന്മാരായ ഗോപി കൃഷ്ണന്‍ ചെന്താമരാക്ഷന്‍ എന്നീ ആനകള്‍ കോലമേറ്റും. രവികൃഷ്ണന്‍, കൃഷ്ണ എന്നീ ആനകള്‍ പറ്റാനകളാകും .വൈകീട്ട് 7.30 ന് ടീം ഗ്രാമം വയനാടിന്റെ വീരനടനവും അരങ്ങേറും . വിളക്കാചാരത്തിനു ശേഷം പൂരം കൊടിയിറങ്ങും



