പുതുശ്ശേരി സെന്റ് ഫ്രാന്‍സിസ് എല്‍.പി സ്‌കൂളിന്റെ 108-ാം വാര്‍ഷികവും, അധ്യാപക രക്ഷാകര്‍തൃ ദിനവും ആഘോഷിച്ചു. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന വാര്‍ഷിക ചടങ്ങ് ചൊവ്വന്നൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.എം. നിധീഷ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. ആന്റോ ഒല്ലൂക്കാരന്‍ അധ്യക്ഷനായി. ഗായകനും ബിഗ് ബോസ് താരവും, വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ അക്ബര്‍ ഖാന്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. സ്റ്റാഫ് സെക്രട്ടറി എ.എസ്. സെല്‍മ ടീച്ചര്‍ വാര്‍ഷികറിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ചൊവ്വന്നൂര്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ കെ.സി. ജിഷ, അവാര്‍ഡ് വിതരണം നടത്തി. പഞ്ചായത്തംഗം കെ. ഐശ്വര്യ എന്‍ഡോവ്‌മെന്റ് വിതരണം ചെയ്തു. പഞ്ചായത്തംഗം അനൂപ് ബാലന്‍, പ്രധാന അധ്യാപിക എ.എം.അല്‍ഫോന്‍സ , പി.ടി.എ. പ്രസിഡണ്ട് ജോജു വടക്കന്‍, എം.പി.ടി.എ. പ്രസിഡണ്ട് ആശ സജീഷ്, സ്‌കൂള്‍ ലീഡര്‍ പി.എസ്. എയ്ഞ്ചല്‍ മേരി സ്റ്റാഫ് പ്രതിനിധി എം.ജെ. ലിജി എന്നിവര്‍ സംസാരിച്ചു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികളെയും, പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ ആദരിച്ചു. ഉദ്ഘാടന ചടങ്ങിന് ശേഷം കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ അരങ്ങേറി.



