ഇരിങ്ങപുറം എസ്.എം.യു.പി സ്‌കൂളിന്റെ 112-ാം വാര്‍ഷികാഘോഷത്തിന് തുടക്കമായി

ഇരിങ്ങപുറം എസ്.എം.യു.പി സ്‌കൂളിന്റെ 112-ാം വാര്‍ഷികാഘോഷത്തിന് തുടക്കമായി. വിരമിക്കുന്ന അധ്യാപകനുള്ള യാത്രയയപ്പ് നല്‍കി. ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് വാര്‍ഷികാഘോഷം. ബുധനാഴ്ച നടന്ന ആദര സമ്മേളനവും സുഹൃദ് സംഗമവും പ്രശസ്ത കഥാകൃത്ത് അശോകന്‍ ചരുവില്‍ ഉദ്ഘാടനം ചെയ്തു. കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജീപ് എം.പി അധ്യക്ഷത വഹിച്ചു.33 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിന് ശേഷം വിരമിക്കുന്ന അധ്യാപകന്‍ കെ.എസ് സജീവ് മാസ്റ്ററുടെ ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഡോക്യുമെന്ററിയുടെ പ്രകാശനം ചലച്ചിത്രതാരം ഷംല ഹംസ നിര്‍വ്വഹിച്ചു.

ചിത്രകാരന്‍ എങ്ങണ്ടിയൂര്‍ കാര്‍ത്തികേയന്‍ വിരമിക്കുന്ന സജീവ് മാസ്റ്ററുടെ ചിത്രം ഗസല്‍ പാടിക്കൊണ്ട് വരച്ചത് ചടങ്ങിന് മാറ്റുകൂട്ടി.പരീക്ഷകളില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനദാനവും, ചോവല്ലൂര്‍ കൃഷ്ണന്‍കുട്ടി സാഹിത്യ പുരസ്‌കാര വിതരണവും ചടങ്ങില്‍ നടന്നു.പി.ടി.എ പ്രസിഡന്റ് കെ.കെ സുധീഷ്, മാനേജര്‍ പ്രതിനിധി കെ.ആര്‍ സുജിത്ത്, ജനറല്‍ കണ്‍വീനര്‍ കെ.എസ് സിനി ടീച്ചര്‍, ഒ.എസ്.എ പ്രസിഡന്റ് സി.എം ഹരിദാസ്, പി.ടി.എ പ്രസിഡന്റ് അശ്വതി സുജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT