കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ എടപ്പാള്‍ മേഖല കമ്മിറ്റിയുടെ എടപ്പാള്‍ ഒപ്റ്റിക്കല്‍ നെറ്റ് വര്‍ക്ക് എംപവര്‍ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം ശനിയാഴ്ച വട്ടംകുളത്ത് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സിഒഎ എടപ്പാള്‍ മേഖല കമ്മിറ്റിയുടെ കീഴില്‍ വട്ടംകുളം, എടപ്പാള്‍, കാലടി, തവനൂര്‍ പഞ്ചായത്തുകളിലായി 30 വര്‍ഷത്തോളമായി സേവനം നല്‍കുന്ന 15 കേബിള്‍ ഓപ്പറേറ്റര്‍മാര്‍ ചേര്‍ന്ന് രൂപം നല്‍കിയ ക്ലസ്റ്റര്‍ ഇ – വണ്‍ ഓഫീസിന്റെ ഉദ്ഘാടനമാണ് ശനിയാഴ്ച വൈകീട്ട് നാലിന് നടക്കുക.
വട്ടംകുളം ചുള്ളിയില്‍ ബില്‍ഡിങില്‍ ഒന്നാംനിലയിലാണ് പുതിയ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഓഫീസിന്റെ ഉദ്ഘാടനം സിഒഎ സംസ്ഥാന പ്രസിഡന്റ് പ്രവീണ്‍ മോഹനും കോണ്‍ഫറന്‍സ് ഹാളിന്റെ ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡന്റ് രാജ് മോഹന്‍ മാമ്പ്രയും നിര്‍വഹിക്കും. കണ്‍ട്രോള്‍ റൂമിന്റെ ഉദ്ഘാടനം അബൂബക്കര്‍ സിദ്ധീഖ് നിര്‍വഹിക്കും. എടപ്പാള്‍, വട്ടംകുളം, കപ്പൂര്‍, ആനക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരും ചടങ്ങില്‍ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി പ്രിയദര്‍ശന്‍ നിനവിന്റെ ഗസല്‍ സന്ധ്യയും നടക്കും. കെ വി ബിനീഷ്, കെ എസ് വിനോദ്, യൂ മാധവന്‍കുട്ടി, പി വി സുനില്‍കുമാര്‍, കെ പി പ്രമോദ്, പ്രശാന്ത് കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.



