സി.സി.സി ഗുരുവായൂരിന്റെ അഞ്ചരപതിറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യം ഉള്‍കൊള്ളിച്ച് തയ്യാറാക്കിയ സ്മരണിക പ്രകാശനം ചെയ്തു. ഗുരുവായൂര്‍ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ നഗരസഭ ഉപാധ്യക്ഷന്‍ കെ.കെ. ജ്യോതിരാജ് പ്രകാശനം ചെയ്തു. സിസി.ടി.വി. റിപ്പോര്‍ട്ടര്‍ കെ.വി. സുബൈര്‍ ഏറ്റുവാങ്ങി. സി.സി.സി പ്രസിഡന്റ് സി.ഡി.ജോണ്‍സന്‍ അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ ലിജിത്ത് തരകന്‍, സി.സി.സി ഭാരവാഹികളായ ലത്തീഫ് മമ്മിയൂര്‍, ചന്ദജ്രന്‍ ചങ്കത്ത്, പ്രസാദ് പട്ടണത്ത്, ഡേവിസ് ചുങ്കത്ത്, വി. വിദ്യാധരന്‍, വേണു ചെറായി, ബാബു അരിയന്നൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.



