അഖില കേരള ചിത്രരചനാ മത്സരത്തിന്റെ സമ്മാനദാനം തിങ്കളാഴ്ച

ഗുരുവായുര്‍ മെട്രോ ലിങ്ക്സ് ഫാമിലി ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അഖില കേരള ചിത്രരചനാ മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനവും നീന്തല്‍കുളത്തിന്റെ നിര്‍മ്മാണോദ്ഘാടനവും തിങ്കളാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉച്ചതിരിഞ്ഞ് 2.30ന് മെട്രോഹാളില്‍ നടക്കുന്ന സമ്മാനദാന ചടങ്ങ് ചാവക്കാട് നഗരസഭ ചെയര്‍പേഴ്സന്‍ എ.എച്ച്. അക്ബര്‍ ഉദ്ഘാടനം ചെയ്യും. പ്രശസ്ത കലാകാരന്‍ ഡാവിഞ്ചി സുരേഷ് മുഖ്യാതിഥിയാകും. നാരീദീപം പദ്ധതിയിലുള്‍പ്പെടുത്തി 50 വനിതകള്‍ക്ക് 2000രൂപ വീതം ധനസഹായം നല്‍കുമെന്നും ഭാരവാഹികളായ കെ.ആര്‍. ചന്ദ്രന്‍, ഗിരീഷ് സി.ഗീവര്‍, ബാബു എം.വര്‍ഗീസ്, ജോബി വാഴപ്പിള്ളി, എം.ആര്‍.സുരേന്ദന്‍, അജിത രഘുനാഥ്, ടി.ഡി. വാസുദേവന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ADVERTISEMENT