കണ്ണൂരിൽ റിപ്പബ്ളിക് ദിനാഘോഷത്തിൽ പ്രസംഗിക്കുന്നതിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ദേഹാസ്വാസ്ഥ്യം. പ്രസംഗിച്ചു കൊണ്ടിരിക്കവേ അദ്ദേഹം തളർന്നു വീണു. പരേഡിൽ പതാക ഉയർത്തിയതിന് ശേഷം പ്രസംഗിക്കുമ്പോളാണ് തലകറക്കം അനുഭവപ്പെട്ടത്. അദ്ദേഹം തളര്‍ന്ന് വീഴാൻ പോകവേ എല്ലാവരും താങ്ങിപ്പിടിച്ചു. കുഴപ്പമില്ലെന്ന് അദ്ദേഹം നേരിട്ട് മാധ്യമങ്ങളോട് അറിയിച്ചു. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുറച്ച് നേരം വിശ്രമിച്ചതിന് ശേഷം അദ്ദേഹം നടന്നാണ് വാഹനത്തിൽ കയറി ആശുപത്രിയിലേക്ക് പോയത്.



