ദുബായില്‍ നടക്കുന്ന ആയുഷ് അന്താരാഷ്ട്ര സമ്മേളനത്തില്‍ ഹോമിയോ ഡോക്ടര്‍ക്ക് ക്ഷണം. കരള്‍ രോഗ ചികിത്സയില്‍ ഹോമിയോപ്പതിയുടെ ഫലപ്രാപ്തി അവതരിപ്പിക്കും. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ ഫെബ്രുവരി 15 മുതല്‍ 17 വരെ നടക്കുന്ന ആയുഷ് ഇന്റര്‍നാഷ്ണല്‍ കോണ്‍ഫറന്‍സ്ല്‍ കേരളത്തില്‍ നിന്ന് ഹോമിയോപ്പതി മേഖലയെ പ്രതിനിധീകരിച്ച് ഡോ. ഷംന ഹംസ പ്രബന്ധം അവതരിപ്പിക്കും.
ബി.എച്ച്.എം.എസില്‍ ഗോള്‍ഡ് മെഡലിസ്റ്റായ ഡോ. ഷംന ഹംസ, ബീഗം ഹോമിയോ കെയറിന്റെ ചീഫ് കണ്‍സള്‍ട്ടന്റായി എരുമപ്പെട്ടി, പാവറട്ടി, പൊട്ടൂര്‍ കേന്ദ്രങ്ങളിലായി സേവനം അനുഷ്ഠിച്ചുവരുന്നു. എഫക്ടീവ്‌നെസ് ഓഫ് ഹോമിയോപതിക് മെഡിസിന്‍ ഇന്‍ ട്രീറ്റിംഗ് ലിവര്‍ ഡിസീസസ് എന്ന വിഷയത്തിലാണ് പ്രബന്ധ അവതരണം നടത്തുന്നത്. ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഓഫ് ഹോമിയോപാത് സ് കേരളയെപ്രതിനിധീകരിച്ച് തൃശൂര്‍ ജില്ലയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏക ഡോക്ടര്‍ എന്ന പ്രത്യേകതയും ഡോ. ഷംന ഹംസയ്ക്കുണ്ട്.



